‘വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുത്, രക്ഷപ്പെടാൻ മാനസിക പ്രശ്നം അഭിനയിക്കുകയാണ്….കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ. വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുതെന്ന് ദീപ പ്രതികരിച്ചു. കുതിരവട്ടത്തു നിന്നും രണ്ടു തവണയാണ് വിനീഷ് രക്ഷപ്പെട്ടത്. വിനീഷിനെ കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം. വിനീഷിന് മാനസിക പ്രശനങ്ങൾ ഇല്ലെന്നും രക്ഷപെടാൻ മാനസിക പ്രശ്നങ്ങൾ ഉള്ളതായി അഭിനയിക്കുകയാണെന്നും ദീപ പറഞ്ഞു. പുറത്തിറങ്ങിയ ശേഷം കുടുംബത്തെ തീർത്തു കളയുമെന്ന് വിനീഷ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വിനീഷ് രക്ഷപ്പെട്ടതിന് ശേഷം കഴിഞ്ഞ മൂന്ന് മാസം ഭയന്നാണ് കഴിഞ്ഞിരുന്നതെന്നും ദീപ .
മുംബൈയിൽ നിന്ന് പിടിയിലായ പ്രതി വിനീഷിനെ ഇന്ന് തിരിച്ചെത്തിക്കും. രാവിലെ കോഴിക്കോട് എത്തിച്ച് വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കും. രക്ഷപ്പെടാനും ഒളിൽ കഴിയാനും മറ്റാരുടേയെങ്കിലും സഹായം കിട്ടിയേ എന്ന് അറിയാൻ ശ്രമം തുടരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി പ്രതിയെ പിടികൂടിയത് മൂന്ന് മാസങ്ങൾക്ക് ശേഷമാണ്.



