‘വെയിൻ കട്ടായിപ്പോയി, അറിഞ്ഞില്ലായിരുന്നെങ്കിൽ പാരലൈസ്ഡ് ആയിപ്പോയേനെ’: ആശുപത്രി വിട്ട് വിനായകൻ

ആട്-3 സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു. രണ്ട് മാസത്തോളം നടന് വിശ്രമം വേണ്ടിവരും. കഴുത്തിലെ വെയിൻ കട്ടായിപ്പോയെന്നും അറിഞ്ഞില്ലായിരുന്നെങ്കിൽ പാരലൈസ്ഡ് ആയിപ്പോയേനെയെന്നും വിനായകൻ പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് തിരുച്ചെന്തൂരിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. താരത്തിന്റെ പേശികൾക്കാണ് പരിക്കേറ്റത്. ജീപ്പ് ഉൾപ്പെടുന്ന സംഘട്ടന രംഗങ്ങായിരുന്നു ചിത്രീകരിച്ചത്.

ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിന് പിന്നാലെ ശനിയാഴ്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് എംആർഐ സ്‌കാനിങ് ചെയ്തപ്പോഴാണ് പേശികൾക്കും ഞരമ്പിനും സാരമായ പരിക്കേറ്റതായി കണ്ടെത്തിയത്.

Related Articles

Back to top button