വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ ക്ഷണക്കത്ത് പുറത്ത്

തെന്നിന്ത്യൻ താരജോഡികളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ ക്ഷണക്കത്ത് പുറത്തുവന്നു. വിവാഹ തീയതിയും റിസപ്ഷൻ വിവരങ്ങളും അടക്കമുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്ന കത്ത് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫെബ്രുവരി 26ന് വിവാഹവും മാർച്ച് നാലിന് റിസപ്ഷനുമാണ് ക്രമീകരിച്ചിരിക്കുന്നത്.
”ഞങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ വാർത്ത പങ്കുവെയ്ക്കാനും ആ വലിയ നിമിഷത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനുമാണ് ഈ സന്ദേശം. കുടുംബാംഗങ്ങളുടെ സ്നേഹവും അനുഗ്രഹത്തോടെയും കൂടി രശ്മികയും ഞാനും 26.02.26 ന് വിവാഹിതരാവുകയാണ്. വിവാഹം വളരെ ചെറിയ ചടങ്ങാണ്. ഞങ്ങളുടെ ജീവതത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുമ്പോൾ ഞങ്ങളുടെ യാത്രയിൽ കൂടെയുണ്ടായിരുന്നവർക്കൊപ്പമാകുന്നത് സന്തോഷമാകും. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഞങ്ങൾക്ക് വിലപ്പെട്ടതാണ് ”.
നടനുമായി അടുത്ത വൃത്തങ്ങളിലെ ആളുകൾ ക്ഷണക്കത്തിലെ വിവരങ്ങൾ സ്ഥിരീകരിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ആരാധകർ ഈ സന്തോഷവാർത്ത ആഘോഷമാക്കുകയാണ്.



