കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരുടെ എല്ലാ ചെലവുകളും വിജയ് വഹിക്കും; ആശ്രിതരെ നേരിട്ട് സന്ദർശിച്ചു

കരൂരിലെ വേലുച്ചാമിപുരത്തിൽ സെപ്തംബർ 27-ന് സംഭവിച്ച ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരുടെ എല്ലാ ചെലവുകളും നടനും പാർട്ടി പ്രസിഡന്റുമായ വിജയ് വഹിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ നേരിൽ കണ്ട സമയത്താണ് വിജയ് ഈ വാഗ്ദാനം ചെയ്തത്. മഹാബലിപുരത്തെ പൂഞ്ചേരി പ്രദേശത്തെ ഒരു സ്വകാര്യ ഹോട്ടലിൽ ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. ദുരന്തം ഉണ്ടായ ഒരു മാസം തികയുന്ന ദിവസമാണ് വിജയ് ഇരകളെ കണ്ടത്. മഹാബലിപുരത്തെ പൂഞ്ചേരി പ്രദേശത്തെ ഒരു സ്വകാര്യ ഹോട്ടലിലാണ് ഇന്ന് രാവിലെയാണ് വിജയ് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ കണ്ടത്.
അവരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്നാണ് വിജയ് അറിയിച്ചത്. നേരത്തെ ഈ ഹോട്ടലിൽ വേണ്ട ക്രമീകരണങ്ങൾ പാർട്ടി പ്രവർത്തകർ നടത്തിയിരുന്നു. കരൂരിൽ നിന്നും ബസിലാണ് വിജയുമായി കൂടിക്കാഴ്ചയ്ക്കുള്ളവരെ എത്തിച്ചത്. 41 കുടുംബങ്ങളിലും ഉളളവർ എത്തിയില്ല. ചിലർ വരാൻ കഴിയില്ലെന്ന് സംഘാടകരെ അറിയിച്ചു.



