വിജയ് ഹസാരെ ട്രോഫി….സഞ്ജു ടീമില്‍…കേരള ടീമിനെ നയിക്കുന്നത്….

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ രോഹന്‍ കുന്നുമ്മല്‍ നയിക്കും. 19 അംഗ ടീമില്‍ സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, നിധീഷ് എം ഡി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം കെസിഎല്ലില്‍ ഉള്‍പ്പടെ തിളങ്ങിയ യുവതാരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 24 മുതല്‍ ജനുവരി എട്ട് വരെ അഹമ്മദാബാദിലാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുന്നത്.എ ഗ്രൂപ്പിലാണ് കേരളം കളിക്കുന്നത്.

ത്രിപുരയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നീ ടീമുകളുമായാണ് കേരളത്തിന്റെ മറ്റ് മത്സരങ്ങള്‍. അമയ് ഖുറേസിയ ആണ് കേരളത്തിന്റെ പരിശീലകന്‍.

കേരള ടീം: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, അഭിഷേക് നായര്‍, കൃഷ്ണ പ്രസാദ്, അഖില്‍ സ്‌കറിയ, അഭിജിത്ത് പ്രവീണ്‍ വി, ബിജു നാരായണന്‍, അങ്കിത് ശര്‍മ, ബാബ അപരാജിത്, വിഘ്‌നേഷ് പുത്തൂര്‍, നിധീഷ് എം ഡി, ആസിഫ് കെ എം, അഭിഷേക് പി നായര്‍, ഷറഫുദ്ദീന്‍ എന്‍ എം, ഏദന്‍ ആപ്പിള്‍ ടോം.

Related Articles

Back to top button