പ്രൈവറ്റ് ജെറ്റിൽ ഒന്നിച്ച് വിജയ്‌യും തൃഷയും.. വിമർശനവുമായി ആരാധകർ…
ഒന്നിച്ചുള്ള സിനിമകളെല്ലാം സൂപ്പർഹിറ്റുകളായി മാറിയതോടെ തമിഴിലെ എക്കാലത്തെയും മികച്ച ജോഡികളായി മാറിയിരുന്നു വിജയ്‌യും തൃഷയും. എന്നാൽ അടുത്തിടെയായി ഇരുവരുടേയും സൗഹൃദം പലപ്പോഴും ഗോസിപ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കുന്നതിന്റേയും യാത്ര ചെയ്യുന്നതിന്റേയും ചിത്രങ്ങൾ പുറത്തുവരാൻ തുടങ്ങിയതോടെ താരങ്ങൾ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നു. ഇപ്പോൾ ചർച്ചയാവുന്നത് ഇരുവരും ഒന്നിച്ചുള്ള പ്രൈവറ്റ് ജറ്റ് യാത്രയാണ്.നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് വിജയും തൃഷയും ഒന്നിച്ച് ഗോവയിൽ എത്തിയത്. ഇരുവരും ഉൾപ്പടെ ആറ് പേരാണ് പ്രൈവറ്റ് ജെറ്റിലുണ്ടായിരുന്നു. മാസ്ക് വച്ച് മുഖം മറച്ച് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിവരുന്ന വിജയ്‌യുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജീൻസും ടീ ഷർട്ടും ധരിച്ച് കൂളിങ് ഗ്ലാസ് ധരിച്ചാണ് തൃഷ എത്തിയത്.
ഇതോടെ വിജയ്‍ക്കും തൃഷയ്ക്കുമെതിരെ സൈബർ ആക്രമണം രൂക്ഷമാവുകയും. സഹതാരങ്ങൾ എന്നതിനപ്പുറും ഇരുവരും തമ്മിൽ എന്താണ് ബന്ധം എന്നാണ് പലരുടേയും ചോദ്യം. പുതിയ സിനിമകൾ വരുന്നുണ്ടോ എന്നും അതോ വ്യക്തിപരമായ അടുപ്പമാണോ എന്നും ചോദിക്കുന്നവരുണ്ട്. തൃഷയുമായുള്ള ബന്ധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.