രോഹിത് ശർമയ്ക്ക് പകരം ഇമ്പാക്ട് പ്ലെയറായി മലപ്പുറംകാരൻ.. ചെപ്പോക്കിനെ വട്ടം കറക്കിയ 19 കാരൻ.. വിഗ്നേഷ് പുത്തൂരിന് IPL അരങ്ങേറ്റം, ഒപ്പം 3 വിക്കറ്റും….
മലയാളി താരം വിഘ്നേഷ് പുത്തൂരിന് ഐപിഎല്ലിൽ സ്വപ്ന അരങ്ങേറ്റം. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.ചെന്നൈക്കെതിരെ നടക്കുന്ന മത്സരത്തിലാണ് വിഗ്നേഷ് അരങ്ങേറ്റം കുറിച്ചത്. ചൈനമാൻ ബൗളറാണ്. രോഹിത് ശർമയ്ക്ക് പകരമാണ് വിഘ്നേഷ് കളത്തിൽ എത്തിയത്.ചൈനമാൻ അല്ലെങ്കിൽ ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് സ്പിന്നറാണ് 19 വയസുകാരനായ വിഗ്നേഷ് പുത്തൂർ.
വിഗ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഗ്നേഷിൻ്റെ പേര് ഉയർന്നത്. ഇതുവരെ കേരളത്തിൻ്റെ സീനിയർ ടീമിൽ കളിച്ചിട്ടില്ല. 11-ാം വയസിലാണ് ഈ 19 വയസുകാരൻ ക്രിക്കറ്റ് കരിയർ ആരംഭിക്കുന്നത്. കേരള അണ്ടർ 14, അണ്ടർ 19, അണ്ടർ 23 ടീമുകളിലും ഇൻവിറ്റേഷൻ ടൂർണമെൻ്റുകളിലും വിഗ്നേഷ് കളിച്ചു.വെറും 19 വയസ്സുമാത്രമുള്ള സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം.