കൈക്കൂലിക്കേസിൽ പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്‍റെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത്…

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്‍റെ പക്കല്‍ വന്‍ നിക്ഷേപവും, മദ്യശേഖരവും. കൊല്ലം കടക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റ് പരാതിയിൽ മനോജിൻ്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ നിന്ന് അറസ്റ്റിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്‍റെ പക്കല്‍ 29 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉള്ളത്. കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് വൻ നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു.

ഇയാളുടെ വീട്ടില്‍ വന്‍തോതില്‍ മദ്യശേഖരവും വിജിലന്‍സ് പിടിച്ചെടുത്തു .സാമ്പത്തിക ഇടപാടിന്‍റെ മറ്റ് ചില രേഖകളും കൊച്ചിയിലെ വീട്ടിൽ നിന്ന് പിടികൂടിയിട്ടുണ്ട്. കൊച്ചിയിലെ ഐഒസിയുടെ ഓഫീസിലും രാത്രിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി.

അലക്സ് മാത്യു ഐഒസി അസിസ്റ്റന്‍റ് മാനേജരായതുമുതല്‍ കൈക്കൂലി വാങ്ങിയിരുന്നതായാണ് സൂചന. കൂടുതല്‍ പരാതികളുണ്ടോ എന്നും അന്വേഷിക്കുന്നതായി വിജിലൻസ് വ്യക്തമാക്കി.

Related Articles

Back to top button