ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത് 4 മണിക്കൂർ.. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി…

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് നാല് മണിക്കൂറോളമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്. 2019ൽ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ കൊണ്ടുപോയത്, പണപ്പിരിവ് നടത്തിയത്, സ്പോൺസർഷിപ്പ് നേടിയത് തുടങ്ങിയ വിവരങ്ങൾ വിജിലൻസ് തേടി.
അതേസമയം എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു.



