സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട നിർമ്മാണത്തിലെ അഴിമതി.. ആലപ്പുഴ മെഡിക്കൽ കോളേജിൽ വിജിലൻസ് മിന്നൽ പരിശോധന…
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയിൽ നിർമ്മിച്ച സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൻ്റെ നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന പരാതിയിൽ മിന്നൽ പരിശോധന.വിജിലൻസ് ഈസ്റ്റേൺ റേഞ്ച് കോട്ടയം ഡി.വൈ. തസ്.പി പി.വി.മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സൂപ്പർ സ്പെപെഷ്യാലിറ്റി ആശുപത്രിയിലെത്തി വെള്ളിയാഴ്ച മിന്നൽ പരിശോധന നടത്തിയത്.
രാവിലെ 10 ഓടെ കോളേജിലെത്തിയ സംഘം പ്രിൻസിപ്പൽ ഓഫീസിൽ എത്തി ഫയലുകൾ പരിശോധിച്ചു.തുടർന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തി കെട്ടിടത്തിൻ്റെ പരിശോധനകൾ നടത്തി. വൈകിട്ട് 5 ഓടെയാണ് സംഘം മടങ്ങിയത്.നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് വിവരം. 2023 ജനുവരി 21 ന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കെട്ടിടം ഉദ്ഘാടനം ചെയ്തത്.2016ൽ കെട്ടിട നിർമ്മാണം ആരംഭിച്ചെങ്കിലും 2023 ൽ ആണ് നിർമ്മാണം പൂർത്തിയായത്. 120 കോടി കേന്ദ്ര സർക്കാരും,53-18 കോടി കേരള സർക്കാരും ചെലവഴിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്.