വില്ലേജ് ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന…വില്ലേജ് അസിസ്റ്റന്റിൽ നിന്നും പിടിച്ചെടുത്തത്…

മലപ്പുറം വളാഞ്ചേരി കാട്ടിപ്പരിത്തി വില്ലേജ് ഓഫീസില്‍ വിജിലൻസ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയിൽ മദ്യവും പണവും പിടിച്ചെടുത്തു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഷറഫുദ്ദീന്റെ കയ്യില്‍ നിന്നാണ് 1970 രൂപ പിടിച്ചെടുത്തത്. കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 11500 രൂപയും കണ്ടെത്തി. ഓഫീസിനകത്തെ മേശയില്‍ നിന്ന് പാതി ഉപയോഗിച്ച നിലയില്‍ കുപ്പിയിലുള്ള മദ്യം എന്നിവ വിജിലൻസ് പിടിച്ചെടുത്തു. ഫീല്‍ഡ് അസിസ്റ്റന്റ് ഷറഫുദ്ദീനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സേവനത്തിനായി എത്തുന്നവരില്‍ നിന്ന് കൈക്കൂലി ഈടാക്കുന്നതായും പരാതി ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച നിരവധി പരാതികള്‍ മലപ്പുറം വിജിലന്‍സിനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.

Related Articles

Back to top button