കൈക്കൂലിയിൽ പിടിമുറുക്കി വിജിലൻസ്..മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടിൽ പരിശോധന…

Vigilance- bribery-Vigilance raid house of MVD officials in three districts

മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. എറണാകുളം തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പിടിയിലായ എറണാകുളത്തെ മുന്‍ ആര്‍ടിഒ ജെയ്സണെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെയാണ് മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടില്‍കൂടി വിജിലന്‍സ് പരിശോധന നടത്തുന്നത്.

രണ്ടാഴ്ചക്ക് മുമ്പ് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുകയും പിന്നാലെ കൈക്കൂലി പണം പിടികൂടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മൂന്ന് ജില്ലകളിലെ ഉദ്യോഗസ്ഥരുടെ വീടുകളിലെ വിജിലന്‍സ് പരിശോധന.

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനക്കിടെ ‘നിങ്ങള്‍ക്ക് തരാനുള്ള തുക കൃത്യം തരുന്നില്ലേ, പിന്നെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?’ എന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ ചോദ്യം. ഇതിന്‌ശേഷം വിജിലന്‍സിന് പണം നല്‍കണമെന്നു കൊച്ചിയില്‍ അറസ്റ്റിലായ ആര്‍ടിഒ ജെയ്സണ്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി 14 ലക്ഷം രൂപ പിരിച്ചെടുത്തിരുന്ന വിവരംകൂടി പുറത്തുവന്നു.

ഇതോടെയാണ് കൈക്കൂലിയുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം പുറത്തുവന്നത്. തുടര്‍ന്നാണ് പരിശോധനകളടക്കം കര്‍ശനമാക്കിയിരിക്കുന്നത്.

Related Articles

Back to top button