ബുർജ് ഖലീഫക്ക് സമീപം ഡ്രോൺ, പിന്നാലെ സ്ഫോടനവും പുകയും, ആശങ്കയിലാക്കുന്ന ദൃശ്യങ്ങൾ

ഇറാന്റെ ആക്രമണത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫക്ക് സമീപം സ്ഫോടനം നടന്നതായി റിപ്പോർട്ട്. കെട്ടിടത്തിന് സമീപം സ്ഫോടനവും പുകയും ഉയരുന്ന വീഡിയോ പുറത്തുവന്നു. ബുർജ് ഖലീഫയ്ക്ക് സമീപം ഇറാനിയൻ ഡ്രോൺ കണ്ടതായി റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെട്ടിടത്തിന് സമീപത്ത് പുക ഉയരുന്നത് കണ്ടത്. ലോക പ്രശസ്തമായ കെട്ടിടം ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്ഫോടനങ്ങൾ മുഴങ്ങിയതിനാൽ കെട്ടിടത്തിൽ നിന്ന് നേരത്തെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ദുബായിയുടെ ഹൃദയഭാഗത്ത് 828 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബുർജ് ഖലീഫയ്ക്ക് ഏകദേശം 1.5 ബില്യൺ ഡോളർ വിലവരും



