വിശ്വാസികൾ ഗംഗയിലേക്ക് വലിച്ചെറിയുന്ന നാണയങ്ങൾ കാന്തം എറിഞ്ഞ് ശേഖരിക്കും…സമൂഹ മാധ്യമങ്ങളിൽ വൈറലായ യുവാവിന്റെ വിശദീകരണം ഇങ്ങനെ….

ഭക്തിയുടെ പ്രതീകമായി ഗംഗയുടെ തീരത്ത് ഓരോ ദിവസവുമെത്തുന്ന വിശ്വാസികള്‍ ഗംഗയിലേക്ക് നാണയങ്ങളെറിയുന്നത് പതിവാണ്. ഈ നാണയങ്ങള്‍ ആര്‍ക്കും ഉപകാരപ്പെടാതെ നദിയിലെ ചെളിയില്‍ അടിയുകയാണ് ചെയ്യുന്നത്. എന്നാൽ, ഗംഗാനദിയിൽ കാന്തം എറിഞ്ഞ് നാണയങ്ങൾ ശേഖരിക്കുന്ന യുവാവിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ സന്ദേഷ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചത്. ഒരു യുവാവ് ഒരു ബോട്ടിൽ വച്ച് നദിയുടെ മധ്യത്തിലേക്ക് നിരവധി കാന്തങ്ങള്‍ ചേര്‍ത്ത് കെട്ടിയ ഒരു വടി എറിയുന്നു. അല്പനേരത്തിന് ശേഷം ആ വടി വലിച്ച് എടുക്കുമ്പോള്‍ അതില്‍ നിറയെ നാണയങ്ങള്‍. യുവാവിനോട് ഒപ്പമുണ്ടായിരുന്നയാള്‍ അതിശയത്തോടെ ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ടാണ് തന്‍റെ കുടുംബം പുലരുന്നതെന്ന് അയാള്‍ പറയുന്നു.

ഒപ്പം അപൂര്‍വമായി വെള്ളിയും സ്വര്‍ണ്ണവും ലഭിക്കാറുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഗംഗയിൽ കുളിക്കുന്നത് എല്ലാ പാപങ്ങളും കഴുകിക്കളയുമെന്ന വിശ്വാസത്താല്‍ എത്തുന്നവർ ഏറെയാണ്.

ഹിന്ദു വിശ്വാസപ്രകാരമുള്ള നിരവധി കർമ്മങ്ങള്‍ക്കാണ് ഓരോ ദിവസവും ഗംഗ സാക്ഷ്യം വഹിക്കുന്നതും. അതില്‍ മൃതദേഹ സംസ്കാരം മുതല്‍ ദൈവ പ്രാര്‍ത്ഥന വരെയുള്ള നിരവധി ചടങ്ങുകള്‍ അടങ്ങിയിരിക്കുന്നു. വിഡിയോ ഇതിനകം 62 ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. രണ്ടര ലക്ഷത്തിന് മേലെ ആളുകൾ വീഡിയോ ലൈക്കും ചെയ്തു.

Related Articles

Back to top button