‘വട്ടിയൂർക്കാവിൽ വിജയം ഉറപ്പ്…അടുത്ത ഘട്ട സ്ഥാനാർഥി പട്ടിക ഉടനെത്തും’…കെ മുരളീധരൻ

വട്ടിയൂർക്കാവിൽ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സ്ഥാനാർഥി പട്ടിക പൂർണ്ണമാകാത്തത് തർക്കംകൊണ്ടല്ലെന്നും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി പൂർത്തിയാകാത്തതിനാലാണ്. അടുത്ത പട്ടിക ഉടനെത്തന്നെയുണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയാണ് ബിജെപി സ്ഥാനാർഥി. വികെ പ്രശാന്ത് ആണ് സിപിഐഎം സ്ഥാനാർഥി.

കോൺ​ഗ്രസ് സ്ഥാനാർഥിയായി കെ മുരളീധരൻ കൂടി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ അരങ്ങേറുക. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ 55 പേരുടെ ആദ്യ പട്ടികയാണ് കോൺ​ഗ്രസ് പുറത്തിറക്കിയത്. എംപിമാർക്ക് സീറ്റില്ല.

വട്ടിയൂർക്കാവിൽ കെ മുരളീധരനും ചിറയിൻകീഴിൽ രമ്യാ ഹരിദാസും മത്സരിക്കും. പാലക്കാട് രമേശ് പിഷാരടിയും മലമ്പുഴയിൽ എ സുരേഷുമാണ് സ്ഥാനാർഥികൾ. വൈക്കത്ത് സണ്ണി എം കപിക്കാടിന് സീറ്റില്ല, കെ ബിനിമോനാണ് സ്ഥാനാർഥി. നാട്ടികയിൽ സുനിൽ ലാലൂർ മത്സരിക്കും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അബ്ദുൾ റഷീദാണ് മത്സരിക്കുന്നത്. നാദാപുരത്ത് കെഎം അഭിജിത്തും കൊടുങ്ങല്ലൂരി ഒ ജെ ജനീഷും മത്സരിക്കും. എട്ട് വനിതാ സ്ഥാനാർഥികളാണ് ആദ്യ പട്ടികയിലുള്ളത്.

Related Articles

Back to top button