പ്രബലരായ ആണുങ്ങൾ പ്രതിസ്ഥാനത്ത് നില്ക്കുമ്പോൾ ഇരകളാകുന്നവർ നിരന്തരം തോല്‍പ്പിക്കപ്പെടുകയാണ്… ദീദി ദാമോദരൻ

നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ നിരാശയും വിഷമവുമുണ്ടെങ്കിലും അത്ഭുതമില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തക ദീദി ദാമോദരന്‍. പ്രബലരായ ആണുങ്ങള് പ്രതിസ്ഥാനത്ത് നില്ക്കുമ്പോള് ഇരകളാകുന്നവര്‍ നിരന്തരം തോല്‍പ്പിക്കപ്പെടുകയാണ്. കേരള ചരിത്രത്തില്‍ മാതൃകാപരമായി ശിക്ഷിക്കപ്പെട്ട ഒരു കേസ് പോലുമില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു.
‘സൂര്യനെല്ലി കേസ് ആണെങ്കിലും ഐസ്ക്രീം പാര്‍ലര്‍ കേസ് ആണെങ്കിലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ആയാലും അങ്ങനെയാണ്. തോല്‍ക്കാനുള്ള പോരാട്ടമാണെന്ന് അതിജീവിതയോട് പറയുമ്പോള്‍ ഇതങ്ങനെയാവില്ല എന്നാണ് മറുപടി പറഞ്ഞിരുന്നത്. ആക്രമിക്കപ്പെടുമ്പോള്‍ പരാതിയായി പോകരുത് എന്ന പാഠമാണ് നല്‍കുന്നത്. വീണ്ടും വീണ്ടും തോല്‍പ്പിക്കപ്പെടുകയായിരുന്നു’, ദീദി ദാമോദരന്‍ പറഞ്ഞു.



