നായ കടിച്ച് അവശനിലയിലായി… മൂര്‍ഖന്‍ പാമ്പിന് പുതുജീവന്‍..

നായ കടിച്ച് അവശനിലയിലായ മൂര്‍ഖന്‍പാമ്പിന് ചികിത്സ നല്‍കി ചീമേനി വെറ്ററിനറി ഡിസ്പെന്‍സറിയിലെ ഡോക്ടര്‍ ധനുശ്രീ പൈതലയന്‍. തെരുവുനായ കടിച്ച് മൂര്‍ഖന് ആഴത്തില്‍ മുറിവേറ്റിരുന്നു. മുറിവ് തുന്നിക്കെട്ടി പാമ്പിനെ രക്ഷിച്ചെടുത്തു.

ചീമേനി നിടുംബയില്‍ കാട്ടില്‍ നായ കടിച്ചു അവശനിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. കൊടക്കാട് വലിയപൊയില്‍ സ്വദേശിയായ അനൂപും കൂട്ടുകാരനും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് പാമ്പിന്റെ ശരീരത്തിലെ മുറിവുകള്‍ മരുന്നുകള്‍വെച്ച് തുന്നിക്കെട്ടുകയായിരുന്നു.

ഭീമനടി സെക്ഷന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം സര്‍പ്പ വൊളന്‍ന്റിയര്‍ സി അനൂപ് ആശുപത്രിയില്‍ എത്തിയിരുന്നു. മൂര്‍ഖന്‍പാമ്പ് നിരീക്ഷണത്തിലാണ്. മുറിവ് പൂര്‍ണമായും ഉണങ്ങിയതിനുശേഷം വനത്തില്‍ വിടാനുള്ള തയ്യാറെടുപ്പിലാണ്. കരിവെള്ളൂര്‍ പെരളം കൂവച്ചേരി സ്വദേശിയാണ് ഡോക്ടര്‍ ധനുശ്രീ.

Related Articles

Back to top button