നടി ആക്രമിക്കപ്പെട്ട കേസിൽ വിധി നാളെ… ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകും…

കേരളത്ത നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി നാളെ. ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകും. നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അതിജീവിത. കേസ് പ്രഥമ ദൃഷ്ടിയാൽ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.ഏഴര വർഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. കേസിൽ ആകെ 10 പ്രതികൾ. ബലാൽസംഗ കൊട്ടേഷന് ഗൂഢാലോചന നടത്തിയത് 8-ാം പ്രതി ദിലീപ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ഒന്നര കോടിയുടെ കൊട്ടേഷനാണ് ദിലീപ് നൽകിയത്. നിയമപോരാട്ടം വിജയം കാണുമെന്ന് അതിജീവിതയുടെ അഭിഭാഷക.



