‘മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം…’! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ എത്തിയത്…

വൈപ്പിൻ മുരുക്കുംപാടത്ത് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ വീട്ടിൽ കൊടിയ വിഷമുള്ള അണലി പാമ്പിനെ കണ്ടെത്തി. ബെൽബോ റോഡിനോട് ചേർന്നുള്ള ഇട റോഡിലെ വീട്ടിൽ നിന്നാണ് അണലി പാമ്പിനെ കണ്ടെത്തിയത്. എ. എ സാബുവിന്റെ വീട്ടിലാണ് അസാധാരണ വലുപ്പമുള്ള അണലിയെത്തിയത്. ഇന്നലെ രാവിലെ സാബു പുറത്ത് പോയ ശേഷം ‌ആറര മണിയോടെ തിരികെ വീട്ടിലേക്ക് കയറുമ്പോഴാണ് സിറ്റൗട്ടിലെ തറയിൽ പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടിക്കൽ വിദഗ്ദ്ധനെത്തി പിടികൂടി. പ്രദേശത്ത് അണലികളെ ധാരാളമായി കാണാറുളളതായി സാബു പറഞ്ഞു.

Related Articles

Back to top button