ദിവസങ്ങൾക്ക് മുമ്പ് വളർത്തുപൂച്ച ചത്ത നിലയിൽ.. അടുക്കളയിൽ പാചകം ചെയ്യുമ്പോൾ കണ്ണിൽപെട്ടത്….

വീടിന്‍റെ അടുക്കളയിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. പാലക്കാട്ടെ കപ്പൂരിൽ കുന്നത്തുകാവ് സ്വദേശിയായ ശ്രീജിത്തിന്‍റെ വീട്ടിലാണ് രാവിലെ പാമ്പിനെ കണ്ടത്. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അടുപ്പിന്‍റെ താഴെ വിറക് വയ്ക്കുന്ന സ്ഥലത്താണ് മൂർഖനെ കണ്ടത്. ദിവസങ്ങൾക്കു മുൻപ് ഇവരുടെ വീട്ടിലെ വളർത്തു പൂച്ചയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. അന്ന് വീടും പരിസരവും പരിശോധിച്ചിരുന്നുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇന്ന് രാവിലെ പാചകം ചെയ്യുന്നതിനിടയിൽ വിറകുകൾക്കിടയിൽ അനക്കം കണ്ട് നോക്കിയപ്പോഴാണ് പത്തി വിടർത്തിയ നിലയിൽ മൂർഖനെ കണ്ടത്. ഉടനെ പാമ്പുപിടുത്തക്കാരനെ വിവരം അറിയിക്കുകയായിരുന്നു

Related Articles

Back to top button