അമ്മയുടെ കഴുത്തിൽ ഷാൾ മുറുക്കി.. മരിച്ചെന്ന് കരുതി നേരെ മുത്തശ്ശിക്ക് അരികെ.. തിരികെ എത്തിയപ്പോൾ നിലത്ത് കിടന്ന് കരയുന്നു….

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പൊലീസ് കസ്റ്റഡിയിലെ കൂടുതൽ മൊഴികൾ.ഉച്ചക്ക് 12 മണിയോടെയാണ് അമ്മയെ ആക്രമിക്കുന്നതെന്നും വഴക്കിട്ട ശേഷം കഴുത്തിൽ ഷാൾ മുറുക്കിയെന്നും അഫാൻ പൊലീസിന് മൊഴി നൽകി. അമ്മ മരിച്ചെന്നു കരുതി വീട് പൂട്ടി, ചുറ്റിക വാങ്ങി നേരെ അമ്മുമ്മയുടെ വീട്ടിലെത്തി.അമ്മുമ്മയെ കൊന്ന ശേഷം തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്നു ചുറ്റിക കൊണ്ട് തലക്കടിച്ചുവെന്നും അഫാൻ പറഞ്ഞു.

അതേസമയം അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. സല്‍മാബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്. സല്‍മാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പിന് പ്രതിയെ കൊണ്ടുപോകും. അഫാന്റെ കസ്റ്റഡി കാലാവധി ഇന്നു അവസാനിക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button