എംസി റോഡ് വഴിയുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഗതാഗത നിയന്ത്രണം ഇങ്ങനെയാണ്…

വെഞ്ഞാറമൂട്‌ മേൽപ്പാല നിർമാണത്തിന്‍റെ പൈലിംഗ് ജോലികൾ വ്യാഴാഴ്ച ആരംഭിക്കും. ലീലാരവി ആശുപത്രിക്ക്‌ സമീപത്താണ് പ്രവൃത്തി ആരംഭിക്കുന്നത്. വ്യാഴാഴ്ചമുതൽ നിർമാണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നതാണ്. ആയതിനാൽ ഇതുവഴി യാത്രചെയ്യുന്ന ആളുകൾ ശ്രദ്ധിക്കേണ്ടതാണ്.

​ഗതാഗത ക്രമീകരണം–

ആദ്യ 15 ദിവസം കൊട്ടാരക്കരയില്‍നിന്ന്‌ തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അമ്പലമുക്കിൽനിന്ന് തിരിഞ്ഞ് ഔട്ടര്‍റിങ്‌ റോഡ്‌ വഴി പിരപ്പൻകോട് എത്തി പോകണം.

തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി വാഹനങ്ങൾ എംസി റോഡ് വഴി വെഞ്ഞാറമൂട്ടിലെത്തി ഇടത്തേക്ക് തിരിഞ്ഞ് നാഗരുകുഴി വഴി ഔട്ടർറിങ്‌ റോഡിൽ പ്രവേശിച്ച് പിരപ്പൻകോട് വഴി പോകണം.

തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയിലേക്കുള്ള വാഹനങ്ങള്‍ എംസി റോഡിൽ തൈക്കാട് നിന്ന് തിരിഞ്ഞ് സമന്വയ നഗറിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് പാറയ്ക്കൽ – പാകിസ്ഥാൻമുക്ക് വഴി വെഞ്ഞാറമൂട് എംസി റോഡിലെത്തി പോകണം.

പോത്തൻകോട് ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്കുള്ള വാഹനങ്ങള്‍ വേളാവൂര്‍ തിരിഞ്ഞ് വൈദ്യൻകാവ്- പാകിസ്ഥാന്‍ മുക്കിലെത്തി പോകണം.

പോത്തൻകോട്ടുനിന്നുള്ള കെഎസ്ആർടിസി ബസുകൾക്ക് സമന്വയ നഗർ വഴിതന്നെ പാകിസ്ഥാൻ മുക്കിലെത്തി പോകാം. നെടുമങ്ങാട്– ആറ്റിങ്ങല്‍ റോഡിൽ നിയന്ത്രണമില്ല.

Related Articles

Back to top button