സർക്കാർ ലഹരി മാഫിയയ്ക്ക് അടിയറവ് പറഞ്ഞതിന്റെ തിക്തഫലമാണ് വെഞ്ഞാറമൂട് കൊലപാതകം..വി മുരളീധരന്‍..
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ലഹരി മാഫിയക്ക് അടിയറവ് പറഞ്ഞതിന്റെ തിക്തഫലമാണ് വെഞ്ഞാറമൂടിലെ കൊലപാതകമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സര്‍ക്കാര്‍ ലഹരി മാഫിയക്ക് ഒത്താശ ചെയ്യുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. പ്രതിഭ എംഎല്‍എയുടെ മകന്‍ ലഹരി കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ പൊലീസിനെതിരെയായെന്നും അദ്ദേഹം പറഞ്ഞു.
നാര്‍കോട്ടിക് ജിഹാദ് എന്ന് പറഞ്ഞപ്പോള്‍ ബിഷപ്പിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ തിരിഞ്ഞു. ലഹരി മാഫിയക്ക് എതിരെ ശക്തമായ നടപടി എടുക്കാത്തതിന്റെ ഫലമാണ് ഇതെല്ലാമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബ്രൂവറി വിഷയത്തിലും മുരളീധരന്‍ പ്രതികരിച്ചു. മദ്യനിര്‍മ്മാണശാലയ്ക്ക് അനുമതി നല്‍കിയതില്‍ സാമ്പത്തിക അഴിമതിയുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.



