വെഞ്ഞാറമൂട് കൂട്ടക്കൊല..അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും…

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക.

വെഞ്ഞാറമൂട് പൊലീസാണ് മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുക.കസ്റ്റഡിയിൽ ലഭിച്ചാൽ മറ്റന്നാൾ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കും. നേരത്തെ പാങ്ങോട്, കിളിമാനൂർ പൊലീസ് അന്വേഷിക്കുന്ന കേസുകളിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയിരുന്നു. അതേസമയം, ആശുപത്രി വിട്ട അഫാന്റെ മാതാവ് ഷെമി അഗതിമന്ദിരത്തിലാണ്.

Related Articles

Back to top button