അടികൊള്ളാൻ പിന്നോക്കക്കാർ, അധികാരത്തിലേറാൻ മറ്റുള്ളവർ; കിട്ടിയതൊന്നും പോരെന്നാണ് ലീഗിന്‍റെ നിലപാട്, വെള്ളാപ്പള്ളി

അധികാര പങ്കാളിത്തം ഔദാര്യമല്ലെന്ന് യോഗനാദത്തിൽ വെള്ളാപ്പള്ളി നടേശന്‍റെ ലേഖനം. അടികൊള്ളാൻ പിന്നോക്കക്കാർ, അധികാരത്തിലേറാൻ മറ്റുള്ളവർ എന്നാണ് സ്ഥിതിയെന്ന് അദ്ദേഹം ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഭൂരിപക്ഷ സമുദായങ്ങളെ അദ്ദേഹം വിമർശിച്ചു. ഈഴവർക്കുൾപ്പെടെ സമുദായ ചിന്തയില്ല. ഈഴവർ ഉൾപ്പെടെ ഭൂരിപക്ഷ ജനങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാധാന്യം നൽകണം. ഇല്ലെങ്കിൽ ചോദിച്ചു വാങ്ങണം. അധികാര പങ്കാളിത്തത്തിൽ എത്തിയാലേ സാമൂഹ്യ നീതി ഉറപ്പാകൂ. അതിനായി വിലപേശേണ്ടിവരും. അർഹതപ്പെട്ടത് നിഷേധിക്കുന്നവർക്ക് ബാലറ്റിലൂടെ മറുപടി നൽകണം. പ്രതികരിച്ചില്ലെങ്കിൽ തുടച്ചു നീക്കപ്പെടുമെന്നും വെള്ളാപ്പളളി ലേഖനത്തിൽ പറയുന്നു.

 മുസ്ലിം ലീഗ് കടന്നുകയറാവുന്നിടത്തെല്ലാം കയറി. കിട്ടിയതൊന്നും പോരെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. പുതിയ അവകാശ വാദങ്ങൾ ഉന്നയിക്കുന്നു. ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണ്. മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷത്തിനുള്ള മുന്നറിയിപ്പാണ്. മുസ്ലിങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് ലീഗ് നേതാക്കളുടെ പ്രസ്താവനയെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

Related Articles

Back to top button