‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’..പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും..

പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് ആവർത്തിച്ച് എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലപാട് നേരത്തെ പ്രഖ്യാപിച്ചതാണെന്നും സംഗമങ്ങൾ നടക്കുന്നത് നല്ല കാര്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അയ്യപ്പ സംഗമത്തെ വിമർശിച്ചുകൊണ്ടുള്ള പ്രതിപക്ഷ നിലപാടിനെയും വെള്ളാപ്പള്ളി പരിഹസിച്ചു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതലെല്ലാം കുറ്റമെന്ന അവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടക്കുന്ന വിശ്വാസ സംഗമത്തിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിഡി സതീശൻറെ ആയുധങ്ങളെല്ലാം ചീറ്റിപോവുകയായിരുന്നു. വിഡി സതീശന് ഒരു വിലയും ഇല്ലായായിരിക്കുന്നു. അതാണ് രാഹുൽ മാങ്കൂട്ടത്തിൽ പോലും സഭയിലെത്താൻ കാരണം. കോൺഗ്രസിൽ വിഡി സതീശൻറെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Related Articles

Back to top button