‘മുസ്ലീംങ്ങളോട് വിദ്വേഷമില്ല.. സാമൂഹ്യനീതി വേണമെന്ന് പറഞ്ഞപ്പോള്‍ വര്‍ഗീയവാദിയാക്കി’…
മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ തന്നെ മുസ്ലീം വിരോധിയാക്കിയെന്ന് വെള്ളാപ്പള്ളി നടേശന്‍. മുസ്ലീംങ്ങളോട് തനിക്ക് വിദ്വേഷമില്ലെന്നും പരാമര്‍ശത്തിന്റെ പേരില്‍ തന്നേയും തന്റെ കോലവും കത്തിച്ചുവെന്നും വെള്ളാപ്പള്ളി.നിലപാടുകള്‍ പറയുമ്പോള്‍ താന്‍ വര്‍ഗീയവാദിയാകും. സാമൂഹ്യ നീതി വേണമെന്ന് പറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കി. എന്നാല്‍ 30 കൊല്ലമായിട്ടും തനിക്ക് കിട്ടുന്ന പിന്തുണക്ക് യാതൊരു മാറ്റവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചിലര്‍ താന്‍ ബിജെപി ആണെന്ന് പറയും, ചിലര്‍ പിണറായിയുടെ ആളെന്ന് പറയും. പലരും തന്നെ പല നിറത്തിലാണ് കാണുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒറ്റപ്പെട്ട് വന്നുകൊണ്ട് വിമര്‍ശിക്കുന്ന ചില ശക്തികളുണ്ടെന്നും അവര്‍ എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.



