വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ അ​റ​സ്റ്റ് ചെ​യ്യ​ണം….

ജന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ അ​റ​സ്റ്റ് ചെ​യ്തു തു​റു​ങ്കി​ല​ട​ക്ക​ണ​മെ​ന്ന് പി.​സി.​എ​ഫ് കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. മു​സ് ലിം വി​ദ്വേ​ഷം പ​റ​ഞ്ഞു ന​ട​ക്കു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്ക് ന​ൽ​കു​ന്ന സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ മ​ന്ത്രി​മാ​രും ഭ​ര​ണ – പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു വെ​ള്ളാ​പ്പ​ള്ളി​യെ പു​ക​ഴ്ത്തി സം​സാ​രി​ക്കു​ന്ന​തി​ലൂ​ടെ മു​സ് ലിം സ​മു​ദാ​യ​ത്തെ അ​പ​ര​വ​ത്ക​രി​ക്കു​ക​യാ​ണ്. വെ​ള്ളാ​പ്പ​ള്ളി​ക്കും സം​ഘ്പ​രി​വ​ർ സം​ഘ​ട​ന​ക​ൾ​ക്കു​മാ​ണി​ത് ഗു​ണം ചെ​യ്യു​ക.

സ​ർ​വമ​ത മൈ​ത്രി​യും മാ​ന​വി​ക​ത​യും മ​ത​സാ​ഹോ​ദ​ര്യ​വും വി​ളം​ബ​രം ചെ​യ്ത ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ പേ​രി​ലു​ള്ള പ്ര​സ്ഥാ​ന​ത്തെ​യും പ്ര​സ്ഥാ​ന ബ​ന്ധു​ക്ക​ളെ​യും അ​വ​ഹേ​ളി​ക്കു​ക​യാ​ണ് വെ​ള്ളാ​പ്പ​ള്ളി. ശ്രീ​നാ​രാ​യ​ണ ധ​ർ​മ ​പ​രി​പാ​ല​ന സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​രേ​ണ്ട ആ​ള​ല്ല വെ​ള്ളാ​പ്പ​ള്ളി​യെ​ന്നും പി.​സി.​എ​ഫ് കൂ​ട്ടി ചേ​ർ​ത്തു

Related Articles

Back to top button