മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ് വെള്ളനാട് ശശി റിമാൻഡിൽ…

സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ റിമാൻഡ് ചെയ്തു. ഏപ്രിൽ നാല് വരെയാണ് റിമാൻഡ് ചെയ്തത്. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വെള്ളനാട് ശശി ഇന്ന് വൈകിട്ട് 3:30 ഓടെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിൽ കീഴടങ്ങിയിരുന്നു. പിന്നാലെ മൊഴി രേഖപ്പെടുത്തി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. കേസിൽ ശശിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു.



