നേർച്ചയുമായി ഇനി ആരും വേളാങ്കണ്ണിക്ക് പോകേണ്ട ! വേളാങ്കണ്ണി ബസിലിക്ക പരിസരത്ത്…. 

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ബസിലിക്ക പരിസരത്ത് നടക്കുന്ന ദുരാചാരങ്ങള്‍ക്കു കര്‍ശന വിലക്കുമായി അധികൃതര്‍. പള്ളിയിൽ നടത്തിയിരുന്ന താഴും പൂട്ടും നേർച്ച വിലക്കി ദേവാലയ അധികൃതർ നിർദേശം പുറത്തിറക്കി

നേരത്തെ ലക്ഷകണക്കിന് വിശ്വാസികള്‍ ഓരോ വര്‍ഷവും എത്തുന്ന തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഭവന നിര്‍മ്മാണത്തിനും പുതിയ ബിസിനസ് അഭിവൃദ്ധിപ്പെടുന്നതിനും താഴും പൂട്ടും കെട്ടുന്നത് ഫലപ്രദമാണെന്ന വിധത്തില്‍ പ്രചാരണം ഉണ്ടായിരുന്നു. നിരവധി പേരാണ് ഈ നേർച്ച നടത്തിയിരുന്നത്. 

മാതാകുളത്തിന് സമീപത്തായും കുരിശിന്റെ വഴി പാതയില്‍ മുട്ടിന്‍മേല്‍ ഇഴഞ്ഞു ത്യാഗത്തോടെ പ്രാര്‍ത്ഥിക്കുന്ന വീഥിയ്ക്കു പരിസരത്തും ഇത്തരത്തില്‍ നിരവധി താഴും പൂട്ടും ചരടും വില്‍പ്പന നടത്തുന്നവരുണ്ട്.

ഇത് വാങ്ങരുതെന്നും ദേവാലയ പരിസരത്ത് ഇവ കെട്ടുന്നത് തെറ്റാണെന്നും നിരോധിക്കപ്പെട്ട കാര്യം ചെയ്യുന്നത് അനുഗ്രഹമായി മാറില്ലെന്നും ദേവാലയ അധികൃതർ വ്യക്തമാക്കുന്നു.

2021 മുതല്‍ അനാചാരങ്ങള്‍ക്കെതിരെ തീര്‍ത്ഥാടന കേന്ദ്രം നിലപാട് കടുപ്പിച്ചിരിന്നു. പൂട്ട് തൂക്കുന്ന കമ്പി മുറിച്ച് മാറ്റിയായിരിന്നു ആദ്യം നിയന്ത്രണം കൊണ്ടുവന്നത്.

പിന്നീട് അള്‍ത്താരയിലും ദേവാലയ പരിസരങ്ങളിലും പൂട്ട് കെട്ടുന്നത് തുടരുന്ന സാഹചര്യത്തിലാണ് വിശുദ്ധ കുര്‍ബാനയോട് അനുബന്ധിച്ച് മുന്നറിയിപ്പ് കൊടുക്കുവാന്‍ തീരുമാനിച്ചത്.

Related Articles

Back to top button