പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനത്തിന് തീയിട്ടു….

പാലക്കാട് പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾക്ക് സാമൂഹ്യവിരുദ്ധർ
തീയിട്ടു. വാളയാർ പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട രണ്ട് പിക്കപ്പ് വാനുകൾക്കാണ് തീയിട്ടത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.ദേശീയപാത 544ൽ അടിപ്പാതയിൽ റോഡ് അരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾ.കഞ്ചിക്കോട് നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണച്ചു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button