‘ഉന്തും തള്ളും വേണ്ട.. ഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടത്’.. കോൺഗ്രസ് നേതാക്കൾക്കെതിരെ മുഖപ്രസംഗം…

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം ദിനപത്രത്തില്‍ മുഖപ്രസംഗം. കോഴിക്കോട് ഡിസിസി ഓഫീസിലേത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവര്‍ത്തിയാണെന്നും പ്രസ്ഥാനത്തിന്റെ യശസിനെ അപകീര്‍ത്തിപ്പെടുത്തരുതെന്നും പത്രം വിമര്‍ശിക്കുന്നു. വാര്‍ത്തകളില്‍ പേരും പടവും എങ്ങനെയും വരുത്തുകയെന്ന നിര്‍ബന്ധബുദ്ധി നേതാക്കള്‍ക്ക് വേണ്ട എന്നാണ് മുഖപ്രസംഗത്തിലൂടെ ഓര്‍മപ്പെടുത്തല്‍. പരിപാടികളിലേക്ക് ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുത്. പരിപാടി മഹത്തരമായിരുന്നാലും ഇത്തരക്കാര്‍ അതിനെ അപഹാസ്യമാക്കുന്നുവെന്നാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തിലെ രൂക്ഷവിമര്‍ശനം.

‘ഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടത്’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തില്‍ ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യ വിശാലതയാണെന്നും കുത്തഴിഞ്ഞ അവസ്ഥയാകരുതെന്നും നേതാക്കളെ ഓര്‍മ്മിപ്പിക്കുന്നു.മാതൃക കാണിക്കുവാന്‍ ബൂത്ത് കമ്മിറ്റി മുതല്‍ കെപിസിസി വരെയുള്ള ഭാരവാഹികള്‍ക്ക് കഴിയണം. ക്യാമറയില്‍ മുഖം വരുത്തുവാന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോള്‍ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണമെന്നും അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ്സ് മടുപ്പിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Related Articles

Back to top button