‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം…വേടന്റെ സഹോദരൻ

ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് റാപ്പർ വേടിൻറെ പാട്ടുപാടാൻ അനുവദിക്കാത്തതിനെതിരെ പ്രതിഷേധം. അതിരൂക്ഷ പ്രതികരണവുമായി വേടന്റെ സഹോദരൻ ഹരിദാസ് . സംസ്ഥാന അവാർഡ് നേടിയ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന പാട്ട് വിലക്കിയത് രാഷ്ട്രീയം ഒന്നുകൊണ്ടുമാത്രം. കല്ലെറിഞ്ഞോളൂ എറിഞ്ഞ കല്ലുകൾ എല്ലാം കൂട്ടിയിട്ട് വില്ലു വണ്ടിയിൽ തലപ്പാവും വെച്ച് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

“നമ്മൾ ആരെയും ദ്രോഹിക്കാനല്ല, മറിച്ച് കൃത്യമായ രാഷ്ട്രീയം പണ്ടുമുതലേ പറഞ്ഞു വരുന്നതാണ്. പ്രത്യേകിച്ച് സ്റ്റേറ്റ് അവാർഡ് കിട്ടിയ ഒരു പാട്ട് വിലക്കേണ്ട ആവശ്യമില്ല. ആരോ അടിച്ചേൽപ്പിച്ച സംസ്കാരത്തിനും അനുഷ്ഠാനങ്ങൾക്കും ഇപ്പോഴും അടിമപ്പെട്ടു കഴിയുന്ന ഒരു സമൂഹം നമുക്കിടയിലുണ്ട് എന്നതിന്റെ തെളിവാണ് ഈ സംഭവം,” ഹരിദാസ് പറഞ്ഞു. ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം പോലും ഒരുപാട് നേതാക്കളുടെ പോരാട്ടത്തിലൂടെ നേടിയതാണെന്നും അത് മറന്നുപോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Articles

Back to top button