പരിപാടിക്കെത്തിയ കാണികളോട് വേടന്‍റെ ഉപദേശം….

വരുന്ന തിരഞ്ഞെടുപ്പിൽ നോക്കി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് റാപ്പർ വേടൻ. കോഴിക്കോട് നടന്ന പരിപാടിയിലാണ് വേടൻ പരിപാടി കാണാനെത്തിയവർക്ക് ഉപ​ദേശം നൽകിയത്. സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി പ്രചരിച്ചു. മൂന്നുനാലു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വരാൻ പോകുന്നുവെന്നും നോക്കി വോട്ട് ചെയ്യണമെന്നുമാണ് വേടന്റെ ഉപദേശം. ഇന്ത്യയിൽ സ്വതന്ത്രമായി ഇങ്ങനെയൊരു സ്ഥലത്ത് ഒത്തുകൂടാൻ കഴിയുന്നത്, വിപ്ലവപ്പാട്ടുകൾ പാടാൻ പറ്റുന്നത്, സഹമനുഷ്യരെ സ്‌നേഹിക്കാനും ,സഹായിക്കാനും പറ്റുന്നത് ഇവിടെ ന്യൂനപക്ഷജനങ്ങൾ ശക്തമായി നിൽക്കുന്നതുകൊണ്ടുമാത്രമാണെന്നും വേടൻ പറഞ്ഞു.

Related Articles

Back to top button