വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ദര്‍ശനവുമായി വേടന്‍.. ആര്‍എസ്എസിനുള്ള മറുപടി…
ആര്‍എസ്എസ് നേതാവിന്റെ വിദ്വേഷ പ്രസംഗത്തില്‍ നവ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പിന്തുണയര്‍പ്പിക്കുന്നതിനിടെ ക്ഷേത്ര ദര്‍ശനവുമായി റാപ്പര്‍ വേടന്‍. തൃശൂരിലെ വിഷ്ണുമായ ക്ഷേത്രത്തിലാണ് വേടന്‍ ദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
അമ്പലങ്ങളില്‍ ഇനിയും അവസരം ലഭിക്കുമെന്നും താന്‍ പോയി പാടുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് ക്ഷേത്ര ദര്‍ശനം നടത്തിയ വീഡിയോ പങ്കുവച്ചത്. വിഷ്ണുമായ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്ര ദര്‍ശനം ആര്‍എസ്എസിനുള്ള മറുപടിയാണെന്നാണ് കമന്റുകളില്‍ ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്. ഒരുപാട് സന്തോഷം നല്‍കുന്ന വീഡിയോ എന്നും ഫേസ്ബുക്ക് പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.