പരാതി വൈകിയതിലാണ് അത്ഭുതം… പാട്ടിനെതിരെ ബിജെപി നേതാവ് എൻഐഎക്ക് പരാതി നൽകിയതിൽ പ്രതികരിച്ച് വേടൻ…
ബിജെപി നേതാവ് എൻഐഎക്ക് നൽകിയ പരാതി വൈകിയതിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്ന് വേടൻ. വേടൻ്റെ പാട്ടിനെതിരെ ബിജെപി നേതാവ് എൻഐഎക്ക് പരാതി നൽകിയ സംഭവത്തിലാണ് റാപ്പർ വേടൻ്റെ പ്രതികരണം. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് വേടൻ്റെ പ്രതികരണം.
പരാതി അന്ന് തന്നെ വരുമെന്നാണ് പ്രതീക്ഷിച്ചതായിരുന്നു. ജനാധിപത്യ രാജ്യത്ത് ആരെയും വിമർശിക്കാം. അത് തുടരും. സംഘപരിവാർ വിമർശനം അവർക്ക് മടുക്കുമ്പോൾ നിർത്തും. പാട്ടിലൂടെയുള്ള തന്റെ രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ല. തന്നെ വിമർശിക്കുന്ന രാഷ്ട്രീയക്കാർ സ്വകാര്യമായി വിളിച്ച് പിന്തുണ നൽകാറുണ്ട്. കേസുകൾ പരിപാടികളെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാനാണ് ശ്രമമെന്നും വേടൻ പറഞ്ഞു.