ഡൽഹിയിലെ ചേട്ടൻ ബാവയും തിരുവനന്തപുരത്തെ അനിയൻ ബാവയും ഒരുപോലെ, സിപിഎം സഞ്ചരിക്കുന്നത് സംഘ്പരിവാറിന്റെ പാതയിൽ

യുഡിഎഫ് അധികാരത്തിലേറിയാൽ എൽഡിഎഫ് തകർത്ത കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ശരിയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിന്റെ ഖജനാവിൽ ഇടതുപക്ഷമുണ്ടാക്കിയ ചോർച്ച അടക്കുമെന്നും പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് പണം കൊണ്ട് നിറയ്ക്കുമെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയോഗ യാത്രയിൽ പാലക്കാട് വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പച്ചക്ക് വർഗീയത പറഞ്ഞ മന്ത്രി ഇപ്പോഴും പദവിയിൽ തുടരുകയാണ്. യുഡിഎഫിലായിരുന്നെങ്കിൽ ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ. ഒരാളും ഇനി കേരളത്തിൽ വർഗീയത പറയേണ്ടെന്നാണ് നമുക്ക് പറയാനുള്ളത്. ഭൂരിപക്ഷ വർഗീയത പറഞ്ഞാലും ന്യൂനപക്ഷ വർഗീയത പറഞ്ഞാലും നാം എതിർക്കും. വർഗീയത പറയുന്നത് ഏത് കൊലകൊമ്പനാണെങ്കിലും യുഡിഎഫ് എതിർത്തിരിക്കും’. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.


