‘നമുക്ക് വേഗത്തിൽ സഞ്ചരിക്കണം’, അതിവേഗ റെയിലിനെ പിന്തുണച്ച് വിഡി സതീശൻ

അതിവേഗ റെയിലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തായാലും അതിവേഗ റെയിൽ വരട്ടെ. സിൽവർ ലൈനിനെ യുഡിഎഫ് എതിർത്തത് പാരിസ്ഥിതികവും സാമ്പത്തികവുമായ വിഷയത്തിന്റെ പേരിലാണ്. അതിന് പ്രോപ്പറായ ഡിപിആർ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കെ റെയിലിനെ എതിർത്തു എന്നതിന് അർത്ഥം കേരളത്തിൽ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ വേണ്ട എന്നല്ലെന്നും വിഡി സതീശൻ പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.



