‘വിഡി സതീശൻ പൊട്ടിക്കാനിരിക്കുന്നത് അഴിമതിയുടെ ബോംബ്…മറുപടിയുമായി കെ മുരളീധരന്‍
തിരുവനന്തപുരം: പൊട്ടാനിരിക്കുന്നത് അഴിമതിയുടെ ബോംബാണെന്ന് കെ മുരളീധരന്‍. വിഡി സതീശൻ പൊട്ടിക്കാനിരിക്കുന്നത് അഴിമതിയുടെ ബോംബാണ്. സർക്കാരിന്റെ ഏറ്റവും വലിയ അഴിമതിയാണ്. സതീശൻ പറഞ്ഞ ബോംബ് ബിജെപി നേതാവ് കൃഷ്ണകുമാറിന്റെയല്ലെന്നാണ് അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിന് എ സർട്ടിഫിക്കറ്റ് വേണ്ട, രാഷ്ട്രീയ നേതാക്കൾക്ക് എതിരായ പീഢന പരാതികൾ കേരള രാഷ്ട്രീയത്തിന് നന്നല്ല. മുഖ്യമന്ത്രി ഉപദേശിക്കാൻ വരണ്ടെന്നും കെ മുരളീധരന്‍ മാധ്യമങ്ങളെ കാണും.
മുഖ്യമന്ത്രി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. സ്ത്രീ പീഡകരെ രണ്ടു തവണ ജനപ്രതിനിധിയാക്കിയതാണ് മുഖ്യമന്ത്രി, മുകേഷിനെ എംഎൽഎയാക്കിയ മുഖ്യമന്ത്രിയാണ് എന്നും മുരളീധരന്‍ ആരോപിച്ചു. മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണ്. എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.