യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ല..ഇനി ചർച്ചയില്ലന്നും വി ഡി സതീശൻ…
യുഡിഎഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് സഹകരണത്തിനായി അൻവറുമായി ഇനി ചർച്ചക്ക് ഇല്ലെന്നും നേതാവ് വി ഡി സതീശൻ പറഞ്ഞു . അൻവര്‍ പുതിയ പാർട്ടിയുണ്ടാക്കി. ഞങ്ങളുമായി സഹകരണത്തിന് വന്നു. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ശേഷമാണോ സംസാരിക്കാൻ വരുന്നതെന്ന് അൻവറിനോട് ചോദിച്ചു. സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ പറഞ്ഞു. നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ പിൻവലിക്കാമെന്ന് അൻവര്‍ പറഞ്ഞു, പിന്നാലെ റിക്വസ്റ്റ് ചെയ്തിരിക്കുന്നു പിൻവലിക്കൂ എന്ന് ഞാനും പറഞ്ഞു. പിന്നാലെയാണ് കണ്ടീഷൻസ് വെച്ചുളള അൻവറിന്റെ വാർത്താ സമ്മേളനം ഉണ്ടായത്.
എഐസിസി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കാനാണ് അൻവറ് പറയുന്നത്. യുഡിഎഫ് എത്ര വര്‍ഷമായുളളതാണ്. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാനാണ് അൻവര്‍ പറയുന്നത്.അൻവറിന്റെ പിറകെ നടക്കാൻ യുഡിഎഫിനെ കിട്ടില്ല. വേണമെങ്കിൽ അവര്‍ക്ക് സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാം. അൻവറിന്റെ സ്ഥാനാർത്ഥികൾ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും സതീശൻ പ്രതികരിച്ചു. അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഞാനും തമ്മിൽ ഭിന്നതയില്ലന്നും അദ്ദേഹം പറഞ്ഞു.



