ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും..സരിനെതിരെ ആരോപണവുമായി സതീശൻ…

പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍. സ്ഥാനാര്‍ത്ഥിയാകാന്‍ സരിന്‍ ആദ്യം സമീപിച്ചത് ബിജെപിയെയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. നേതൃനിരയിലുള്ളവര്‍ മത്സരിക്കുമെന്നാണ് ബിജെപി അറിയിച്ചത്. സീറ്റ് ലഭിക്കില്ലെന്ന് മനസിലായതോടെയാണ് സരിന്‍ സിപിഐഎമ്മിനെ സമീപിച്ചത്. കോണ്‍ഗ്രസ് നടപടിയെടുത്തതുകൊണ്ടാണ് സിപിഐഎമ്മിലേക്കെന്ന് വരുത്തി തീര്‍ക്കാന്‍ സരിന്‍ ശ്രമിച്ചത്. ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സതീശന്‍ ചോദിച്ചു.

സരിന്‍ തന്നെക്കുറിച്ച് പറഞ്ഞത് സിപിഐഎമ്മിന്റെ നരേറ്റീവാണെന്നും സതീശന്‍ പറഞ്ഞു. എംബി രാജേഷ് ആണ് അത് എഴുതിക്കൊടുത്തത്. കഴിഞ്ഞ നിയമസഭയില്‍ സിപിഐഎം മന്ത്രിമാരും എംഎല്‍എമാരും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടി താന്‍ അന്നേ നല്‍കിയതാണെന്നും സതീശന്‍ പറഞ്ഞു.

Related Articles

Back to top button