വയലാര്‍ അവാര്‍ഡ് ഇ.സന്തോഷ് കുമാറിന്….പുരസ്‌കാരം ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്ക്…

49 -ാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം.ഒക്ടോബര്‍ 27 ന് തിരുവനന്തപുരം നിശാഗന്ധിഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. അഭയാര്‍ത്ഥി പാലായന പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയുന്ന നോവലാണ് തപോമയിയുടെ അച്ഛന്‍.

കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള അഭയാര്‍ത്ഥി കുടുംബത്തിൻ്റെ കഥ പറയുന്ന ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛനാണ് ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ഫലകവുമാണ് അവാര്‍ഡ്. ഈയടുത്തകാലത്ത് പുറത്തിറങ്ങിയതില്‍ പകരം വയ്ക്കാനില്ലാത്ത നോവലെന്ന രീതിയിലാണ് പുസ്തകത്തെ ജൂറിയംഗങ്ങള്‍ തിരഞ്ഞെടുത്തത്.

Related Articles

Back to top button