ശക്തമായ മഴ..വർക്കല ക്ലിഫ് ഇടിഞ്ഞു.. വിനോദ സഞ്ചാരത്തിന് വിലക്ക്…
വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കുന്നിടിഞ്ഞത്. ഇതേതുടർന്ന് വിനോദ സഞ്ചാരത്തിന് മേഖലയിൽ വിലക്കേർപ്പെടുത്തി.കഴിഞ്ഞ ദിവസം അതിശക്തമായ മഴയാണ് തിരുവനന്തപുരം ജില്ലയിൽ പെയ്തത്.ശക്തമായ മഴ രാത്രിയിലും തുടർന്നു. ഇതിനിടയിൽ രാത്രി 9 മണിയോടെയാണ് വിനോദസഞ്ചാര മേഖല കൂടിയായ വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞത്.