ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന ഹർജി വാരാണസി ജില്ലാ കോടതി തള്ളി….
ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വാരാണസി ജില്ലാകോടതി തള്ളി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും ആർക്കിയോളജി സർവേ നടത്തണമെന്നായിരുന്നു ആവശ്യം. അംഗശുദ്ധി വരുത്തുന്നയിടത്ത്,ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്തിനെ തുടർന്ന് ഈ ഭാഗം സുപ്രീംകോടതി സീൽ ചെയ്തിരിക്കുകയാണ്. ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ഹർജിക്കാരൻ സോഹൻ ലാൽ ആര്യ.