വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിലിടിച്ച് അപകടം…ഡ്രൈവർ…

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിലിടിച്ച് അപകടം. തിരുവനന്തപുരം വര്‍ക്കല അകത്ത് മുറിയിലാണ് സംഭവം. ഓട്ടോ നിയന്ത്രണം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് കയറിയതാണെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. ഇയാള്‍ക്ക് പരിക്കേറ്റു.

കല്ലമ്പലം സ്വദേശിയാണെന്നും പേര് സുധി ആണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ഓട്ടോറിക്ഷ എങ്ങനെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ചു എന്നതടക്കം പരിശോധിക്കും

Related Articles

Back to top button