വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു….
വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്. വീട്ടില്‍ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടന്നപ്പോഴാണ് അപകടം സംഭവിച്ചത്.
ഇന്നു രാവിലെ ചക്കുംകടവ് വച്ചാണ് സംഭവം. അബ്ദുല്‍ ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.