ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ അശ്വതി സുഹൃത്തിനൊപ്പം ലഹരിവഴിയിൽ.. ആദ്യം ഉപയോഗം, പിന്നാലെ മകനെയും കൂട്ടി കച്ചവടം….

എംഡിഎംഎയുമായി അമ്മയും മകനും പിടിയിലായ സംഭവത്തില്‍, ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷമാണ് അമ്മ അശ്വതി ലഹരി കച്ചവടത്തിലേക്ക് കടന്നത്. സുഹൃത്ത് മൃദുലിന്റെ പ്രേരണയിലാണ് അശ്വതി ലഹരി ഉപയോഗിച്ചു തുടങ്ങുന്നത്. തുടര്‍ന്ന് ലഹരിക്കടത്തിലേക്കും അശ്വതിയെ മൃദുല്‍ കൂടെ കൂട്ടുകയായിരുന്നുവെന്ന് അശ്വതി എക്‌സൈസിനോട് പറഞ്ഞു.പിന്നീട് ഇരുപതുകാരനായ മകന്‍ ഷോണ്‍ സണ്ണിയേയും അശ്വതി ലഹരി കച്ചവടത്തിന് കൂടെക്കൂട്ടുകയായിരുന്നു.

ബംഗളൂരുവില്‍നിന്ന് ലഹരി എറണാകുളത്തെത്തിച്ച് ചില്ലറ വില്‍പന നടത്തുകയാണ് ചെയ്തിരുന്നത്. അശ്വതിയും കൂട്ടുപ്രതിയായ സുഹൃത്ത് മൃദുലുമാണ് ലഹരിക്കടത്തു സംഘത്തിലെ പ്രധാനികള്‍.കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സ്വദേശി അശ്വതി (39), മകന്‍ ഷോണ്‍ സണ്ണി (20), കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ പി മൃദുല്‍ (29), അശ്വിന്‍ ലാല്‍ (26) എന്നിവര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നിന്ന് പിടിയിലായത്. വില്‍പനയ്ക്കായി ബംഗളൂരുവില്‍ നിന്ന് കാറില്‍ കൊണ്ടുവന്ന 10.12 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്.

പിടിയിലായ അശ്വതി ലഹരി ക്യാരിയറും ഇത് ഉപയോഗിക്കുന്നയാളുമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍പ് തന്നെ ഇവര്‍ക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നും വ്യക്തമാക്കി. ഈ സംഘം നിരവധി തവണ ഇത്തരത്തില്‍ ലഹരി കടത്തിയിട്ടുണ്ടെന്നാണ് എക്‌സൈസിന് ലഭിക്കുന്ന വിവരം. വാഹന പരിശോധനക്കിടെ യാദൃശ്ചികമായാണ് ഇവരെ കാണുന്നത്. സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

Related Articles

Back to top button