ലൈഫ്മിഷൻ ഫ്ലാറ്റ് നിർമാണം: പുനരാരംഭിക്കണമെന്ന് എംഎൽഎ…
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ പിടിച്ചു കുലുക്കിയ, വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യം. ലൈഫ് മിഷന്റെ ഭാഗമായി സ്വന്തമായി വീടും ഭൂമിയുമില്ലാത്ത 140 കുടുംബങ്ങള്‍ക്കായി വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പില്‍ നിര്‍മാണമാരംഭിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.
നിയമവശങ്ങള്‍ പരിശോധിച്ച് നിര്‍മാണം എത്രയും വേഗം പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതായി മന്ത്രി എം.ബി. രാജേഷ് സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.