ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്ന് വയസുകാരൻ.. ഒടുവിൽ അഗ്നിരക്ഷാസേന എത്തി…

ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങിയ മൂന്ന് വയസുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.വടകര ‘ESPANSHE’ ഷോറൂമിന്‍റെ ഡ്രസിംഗ് റൂമിലാണ് 3 വയസുകാരൻ കുടുങ്ങിയത്. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ മംഗലാട് സ്വദേശിയായ 3 വയസുകാരനാണ് അബദ്ധത്തിൽ ഡ്രസിംഗ് റൂമിൽ അകപ്പെട്ടത്.

സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക്കിന്‍റെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ ഫോഴ്സ് വാതിൽ തകർക്കുന്ന സംവിധാനം ഉപയോഗിച്ച് വാതിൽ ബലമായി തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി.

Related Articles

Back to top button