ബാറില്‍ തര്‍ക്കം; കത്തിക്കുത്തില്‍ ഒരാള്‍ക്ക്.. ആക്രമിച്ചയാൾ ഓടിരക്ഷപ്പെട്ടു…

ബാറിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരിക്ക്. താഴെ അങ്ങാടി സ്വദേശി ബദറിനാണ് കുത്തേറ്റത്.വടകര ക്യൂന്‍സ് ബാറില്‍ വച്ചാണ് സംഭവം. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

കുത്തേറ്റ ബദറിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button